മെസ്സിക്ക് എതിരെ പ്രതിഷേധവുമായി പി എസ് ജി ആരാധകർ!

Newsroom

മെസ്സി ക്ലബ് വിടും എന്ന് ഉറപ്പായതോടെ മെസ്സിക്ക് എതിരെ തിരിഞ്ഞ് പി എസ് ജി ആരാധകർ. ഇന്ന് ക്ലബ് ആസ്ഥാനത്ത് മെസ്സിക്ക് എതിരെ വലിയ പ്രതിഷേധവുമായി പി എസ് ജി അൾട്രാസ് എത്തി. മെസ്സിക്ക് എതിരെ അസഭ്യ മുദ്രാവാക്രങ്ങൾ ആരാധകർ മുഴക്കി. മെസ്സി കാര്യങ്ങൾ പ്രയാസം ആകുമ്പോൾ തടിയൂരകയാണെന്നും മുദ്രാവാക്യങ്ങളിൽ പറയുന്നു. മെസ്സി ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് ഉറപ്പായത് ആണ് ആരാധകരെ പ്രകോപിപ്പിച്ചത്.

മെസ്സി 23 04 30 22 49 09 750

മെസ്സിയെ നേരത്തെ ഗ്രൗണ്ടിൽ വെച്ച് ഇതേ പി എസ് ജി ആരാധകർ കൂവി വിളിച്ചിരുന്നു‌. താരവും പി എസ് ജി ആരാധകരുവായി ഒരു നല്ല ബന്ധം അവസാന കുറേ മാസങ്ങളായി ഉണ്ടായിരുന്നില്ല. മെസ്സി ഇപ്പോൾ സസ്പെൻഷനിൽ ആയതിനാൽ പാരീസിൽ ഇല്ല. താരം തിരികെ പരിശീലനത്തിൽ എത്തുമ്പോൾ കൂടുതൽ പ്രതിഷേധങ്ങൾ ക്ലബും പ്രതീക്ഷിക്കുന്നുണ്ട്. മെസ്സി ഇനി പി എസ് ജിക്കായി കളത്തിൽ ഇറങ്ങുമോ എന്ന് പോലും ഈ പ്രതിഷേധങ്ങൾ സംശയം ഉയർത്തുന്നു.