ലയണൽ മെസ്സി പി എസ് ജി വിമർശിച്ചത് ശരിയായില്ല എന്നും അത് ക്ലബിനോടുള്ള ബഹുമാനക്കുറവ് ആണെന്നും പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ-ഖെലീഫി. ലോകകപ്പിന് ശേഷം പി എസ് ജി തന്നെ ആധരിച്ചില്ല എന്ന് മെസ്സി നേരത്തെ വിമർശിച്ചിരുന്നു.
ഫ്രാൻസിനെതിരെ മെസ്സിയുടെ ലോകകപ്പ് വിജയം PSG ആഘോഷിച്ചത് ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടിൽ വെച്ചായിരുന്നു. ക്ലബിന്റെ ഗ്രൗണ്ടായ Parc des Princes-ൽ ആയിരുന്നില്ല. PSG ഒരു ഫ്രഞ്ച് ക്ലബ്ബായതിനാൽ, ലോകകപ്പ് വിജയം സ്റ്റേഡിയത്തിൽ ആഘോഷിക്കുന്നത് ശരിയാവില്ലായിരുന്നു എന്ന് ഖലീഫി പറഞ്ഞു.
മെസ്സിക്ക് ക്ലബിനെ ബഹുമാനമില്ലെന്ന് അൽ-ഖെലൈഫി പറഞ്ഞു. “അവൻ ഒരു മോശം വ്യക്തിയക്ല, പക്ഷേ അദ്ദേഹം വിമർശിച്ചത് എനിക്ക് അത് ഇഷ്ടമായില്ല. അവനല്ല, എല്ലാവർക്കും ഇതാണ് – നിങ്ങൾ ക്ലബിൽ ആയിരിക്കുമ്പോൾ സംസാരിക്കു, നിങ്ങൾ ക്ലബ് വിട്ടതിനു ശേഷമല്ല സംസാരിക്കേണ്ടത്” പിഎസ്ജിയുടെ പ്രസിഡന്റ് പറഞ്ഞു.
“എനിക്ക് അദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്, എന്നാൽ ആരെങ്കിലും പി എസ് ജിയെ വിമർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നല്ലതല്ല. അത് മാന്യമല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.