മറഡോണയുടെ ഉയരത്തിൽ മെസ്സി ഒരിക്കലും എത്തില്ലെന്ന് ലോകകപ്പ് ജേതാവ്

Photo: FoxAsia
- Advertisement -

അർജന്റീനയുടെ സൂപ്പർ താരം ലിയോണൽ മെസ്സി ഒരിക്കലും അർജന്റീന ഫുട്ബോൾ ഇതിഹാസമായ മറഡോണയുടെ ഉയരത്തിലേക്ക് എത്തില്ലെന്ന് 1986ൽ മറഡോണയുടെ കൂടെ അർജന്റീനക്ക് വേണ്ടി ലോകകപ്പ് നേടിയ ഹെക്ടർ എൻറിക്വ. മെസ്സിക്ക് ദേശീയ ടീമിന്റെ കൂടെ മോശം സമയമാണെന്നും മുൻ ലോകകപ്പ് ജേതാവ് പറഞ്ഞു. അടുത്ത ലോകകപ്പിലും മറഡോണക്കും തനിക്കും ലഭിച്ച ഭാഗ്യം ലഭിക്കാൻ മെസ്സിക്ക് കഴിയട്ടെ എന്ന് ആശംസിച്ച ഹെക്ടർ എൻറിക്വ ലോകകപ്പ് നേടിയാലും മെസ്സി മറഡോണയുടെ ഉയരത്തിൽ എത്തില്ലെന്നും പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം മെസ്സി അർജന്റീന ദേശീയ ടീമിൽ നിന്ന് വിശ്രമം എടുത്തിരുന്നു. തുടർന്ന് വെനിസ്വലക്കെതിരെയുള്ള സഹൃദ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി മെസ്സി ഇറങ്ങിയെങ്കിലും 3-1ന് അർജന്റീന പരാജയപ്പെട്ടിരുന്നു. ലോകകപ്പിലും കോപ്പ അമേരിക്കയിലും അർജന്റീനയെ ഫൈനലിൽ എത്തിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നെകിലും അർജന്റീനക്ക് വേണ്ടി ഒരു കിരീടം നേടിക്കൊടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. ക്ലബ് തലത്തിൽ ഒരുപാടു നേട്ടങ്ങൾ വാരിക്കൂട്ടിയ മെസ്സിക്ക് അർജന്റീന ദേശീയ ടീമിന്റെ കൂടെ കൂടുതൽ നേട്ടങ്ങൾ സാധിച്ചിരുന്നില്ല.

Advertisement