ലാറ്റിനമേരിക്കയിൽ ഗോളടി റെക്കോർഡ് ഇട്ട് മെസ്സി, അർജന്റീന ഉറുഗ്വേയെ തകർത്തു

അർജന്റീനക്ക് ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗംഭീര വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഉറുഗ്വേയെ നേരിട്ട സ്കലോനിയുടെ അർജന്റീന എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി. ഇന്ന് ഗോൾ നേടിക്കൊണ്ട് മെസ്സി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ ഉള്ള താരമായി മാറി. മെസ്സിയുടെ എൺപതാം ഗോളായിരുന്നു ഇത്. 38ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ഗോൾ. മെസ്സിയുടെ ക്രോസ് എല്ലാവരെയും മറികടന്ന് വലയിലേക്ക് പോവുകയായിരുന്നു‌.

ഇതിനു പിന്നാലെ ഡി പോൾ അർജന്റീനയുടെ രണ്ടാം ഗോൾ നേടി. ഈ ഗോളുകളുടെ ബലത്തിൽ ആദ്യ പകുതി അർജന്റീന 2-0 എന്ന സ്കോറിന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ മാർട്ടിനസ് അർജന്റീനയുടെ ലീഡ് വർധിപ്പിച്ചു‌. 62ആം മിനുട്ടിലായിരുന്നു മാർട്ടിനസിന്റെ ഗോൾ‌. ഈ വിജയത്തോടെ അർജന്റീനയ്ക്ക് 10 മത്സരങ്ങളിൽ 22 പോയിന്റായി. അപരാജിതരായി നിൽക്കുന്ന അർജന്റീന ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.