മെസ്സി എന്നെ മികച്ച കളിക്കാരനാക്കി എന്നതിൽ സംശയമില്ലെന്ന് റൊണാൾഡോ

- Advertisement -

മെസ്സി തന്നെ ഒരു മികച്ച കളിക്കാരനാക്കി എന്നതിൽ ഒരു സംശയുവമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസ്സിയുടെ സാന്നിദ്ധ്യം തന്നെ മികച്ച താരമാക്കിയതുപോലെ തന്റെ സാന്നിദ്ധ്യം മെസ്സിയെയും മികച്ച താരമാക്കിയെന്നും റൊണാൾഡോ പറഞ്ഞു. ആധുനിക ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ മത്സരമായിരുന്നു മെസ്സിയും റൊണാൾഡോയും തമ്മിൽ കഴിഞ്ഞ 10 വർഷം കണ്ടത്.

ലുക്കാ മോഡ്രിച്ച് കഴിഞ്ഞ തവണ ബലോൺ ഡി ഓർ നേടുന്നത് വരെ തുടർച്ചയായി 10 വർഷം റൊണാൾഡോയും മെസ്സിയുമാണ് മികച്ച കളിക്കാരനുള്ള ബലോൺ ഡി ഓർ പങ്കിട്ടത്. 2018ൽ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടു യുവന്റസിലേക്ക് പോവുന്നത് വരെ ലാ ലീഗയിലും ഇരുവരുടെയും മത്സരം തുടരുകയും ചെയ്തിരുന്നു.

മെസ്സിയുടെ ഫുട്ബോൾ കരിയറിനെ താൻ ഒരുപാടു ആരാധിക്കുന്നുണ്ടെന്ന് പറഞ്ഞ റൊണാൾഡോ താൻ ലാ ലീഗ വിട്ടപ്പോൾ മെസ്സി റൊണാൾഡോയെ മിസ്സ് ചെയുന്നു എന്ന് പറഞ്ഞത് ഓർമിക്കുകയും ചെയ്തു. ഫുട്ബോളിലെ ആരോഗ്യകരമായ മത്സരങ്ങൾ ഞങ്ങൾ രണ്ടു പേരും ആസ്വദിച്ചിരുന്നതായും അത് രണ്ടുപേർക്കും ഗുണം മാത്രമാണ് ചെയ്തതെന്നും റൊണാൾഡോ പറഞ്ഞു. മെസ്സിയും താനുമായി വളരെ മികച്ച പ്രൊഫഷണൽ ബന്ധമാണ് ഉള്ളതെന്നും കഴിഞ്ഞ 15 വർഷമായി മനോഹരമായ നിമിഷങ്ങളാണ് പരസ്പരം പങ്കുവെക്കുന്നതെന്നും റൊണാൾഡോ പറഞ്ഞു.

Advertisement