ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് സീസണിലെ ആദ്യ പരാജയം. ഇന്ന് മേജർ ലീഗ് സോക്കറിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് മോണ്ട്റിയലിനെ നേരിട്ട ഇന്റർ മയാമി 2-3ന്റെ പരാജയമാണ് നേരിട്ടത്. മെസ്സി പരിക്ക് കാരണമായിരുന്നു ഇന്ന് കളിക്കാതിരുന്നത്.
ഇന്ന് 13ആം മിനുട്ടിൽ ആൽവരസിലൂടെ മോണ്ട്റിയൽ ആണ് ആദ്യ ലീഡ് എടുത്തത്. ശക്തമായി തിരിച്ചടിച്ച ഇന്റർ മയാമി 71ആം മിനുട്ടിൽ കാമ്പാനയിലൂടെ സമനില നേടി. ഈ സമനില അധികനേരം നീണ്ടു നിന്നില്ല. 75ആം മിനുട്ടിൽ കൊകാരോയിലൂടെ വീണ്ടും സന്ദർശകർ ലീഡ് എടുത്തു. പിന്നാലെ സുനുസി കൂടെ ഗോൾ നേടിയതോടെ മോണ്ട്റിയൽ 3-1ന് മുന്നിൽ എത്തി.
ജോർദി ആൽബ ഒരു ഗോൾ മടക്കി എങ്കിലും ഇന്റർ മയാമിക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. 4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഇപ്പോഴും ഇന്റർ മയാമി ഒന്നാമത് നിൽക്കുന്നു മോണ്ട്റിയലിനും 7 പോയിന്റാണ് ഉള്ളത്.