ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബായ ഇന്റർ മയാമിയിലേക്കുള്ള നീക്കം ഇന്നലെ പൂർത്തിയായിരുന്നു. അമേരിക്കയിൽ സീസൺ ഇപ്പോൾ പകുതിയിൽ എത്തി നിൽക്കുകയാണ്. യൂറോപ്പിൽ ഫുട്ബോൾ സീസൺ അവസാനിച്ച് ഓഫ് സീസൺ ആണെങ്കിൽ അമേരിക്കയിൽ അങ്ങനെ അല്ലം അവിടെ വിന്ററിൽ ആണ് ഓഫ് സീസൺ ഇണ്ടാവുക. അതുകൊണ്ട് തന്നെ ഇന്റർ മയാമിക്ക് ഈ വാരാന്ത്യത്തിൽ ഉൾപ്പെടെ മത്സരം ഉണ്ട്. എന്നാൽ ലയണൽ മെസ്സിയുടെ അമേരിക്കയിലെ അരങ്ങേറ്റത്തിന് സമയം എടുക്കും.
മെസ്സി ഇനി ഒരു മാസം വെക്കേഷനിൽ ആയിരിക്കും. അദ്ദേഹം കുടുംബത്തോടം ഈ സമയം ചിലവഴിക്കാൻ ആണ് ആഗ്രഹിക്കുന്നത്. അതിനു ശേഷം ജൂലൈ പകുതിയോടെ മെസ്സി ഇന്റർ മയാമിയുടെ ക്യാമ്പിൽ എത്തും. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 22നാകും മെസ്സിയുടെ അരങ്ങേറ്റം. ജൂലൈ 22ന് ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ഫ്ലോറിഡയിൽ വെച്ച് നടക്കുന്ന ക്രിസ് അസുലുമായുള്ള മത്സരമാകും മെസ്സിയുടെ ആദ്യ മത്സരം. ഈ മത്സരത്തിന്റെ ടിക്കറ്റ് റേറ്റുകൾ ഇതിനകം തന്നെ റെക്കോർഡ് തുകയിലേക്ക് എത്തിയിട്ടുണ്ട്. മെസ്സിയുടെ അരങ്ങേറ്റം അന്ന് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇത്.
ഇന്റർ മയാമി ഇപ്പോൾ വളരെ മോശം സീസണിലൂടെയാണ് കടന്നു പോകുന്നത്. അവർ ഇപ്പോൾ ഈസ്റ്റേൺ കോൺഫറൻസിൽ ഏറ്റവും അവസാന സ്ഥാനത്താണ്. എന്നാൽ അമേരിക്കയി റിലഗേഷനിൽ ഇല്ലാത്തത് കൊണ്ട് മെസ്സിയുടെ ടീം റിലഗേറ്റഡ് ആകുമോ എന്ന ഭയം വേണ്ട.