പുസ്കാസ് നോമിനേഷനുകൾ എത്തി, മെസ്സിയും ഇബ്രാഹിമോവിചും മികച്ച ഗോൾ പട്ടികയിൽ (വീഡിയോ)

ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളുകൾക്ക് ഉള്ള പുസ്കാസ് നോമിനേഷൻ എത്തി. പത്ത് മികഛ ഗോളുകളാണ് ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്. ബാഴ്സലോണ താരം ലയണൽ മെസ്സിയും സ്വീഡിഷ് ഇതിഹാസം ഇബ്രാഹിമോവിചിന്റെ ഗോളുമൊക്കെ അവസാന പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് വനിതാ താരങ്ങളുടെ ഗോളും ലിസ്റ്റിൽ ഉണ്ട്.

റയൽ ബെറ്റിസിനെതിരെ നേടിയ മനോഹരമായ ഇടം കാലൻ ചിപ് ഗോളാണ് മെസ്സിയെ നോമിനേഷൻ ലിസ്റ്റിൽ എത്തിച്ചത്. ടൊറന്റോയ്ക്ക് എതിരെ എൽ എ ഗാലക്സിക്ക് വേണ്ടി നേടിയ ആക്രൊബാറ്റിക് ഗോളാണ് സ്ലാട്ടാനെ അവസാന പത്തിൽ എത്തിച്ചത്. വനിതാ താരങ്ങളായ അജാര എഞ്ചൗട്ട്, ആമി റോഡ്രിഗസ്, ബില്ലി സിമ്പ്സൺ എന്നിവരാണ് ലിസ്റ്റിൽ ഉള്ളത്. വോട്ടെടുപ്പിലൂടെ ആണ് വിജയ ഗോൾ കണ്ടെത്തുക. കഴിഞ്ഞ തവണ ഈജിപ്ഷ്യൻ താരം മൊഹമ്മദ് സലാ ആയിരുന്നു ജേതാവ്.

നോമിനേഷൻ,

1, മെസ്സി –

2, ഇബ്രാഹിമോവിച് –

3, ക്യുന്റേരോ –

4, ഡാനിയർ സോരി –

5, ബില്ലി സിമ്പ്സൺ –

6, ആമി റോഡ്രിഗസ് –

7, ഫാബിയോ –

8, ടൗൺസെൻഡ് –

9, മാത്തിയ ക്യൂന

10, എഞ്ചൗട്ട്

Previous articleസൺറൈസേഴ്‌സ് ഹൈദരാബാദിന് പുതിയ സഹ പരിശീലകൻ
Next articleഫ്രാങ്ക് ലംപാർഡിന് ആശ്വാസ വാർത്ത, റൂഡിഗർ തിരിച്ചെത്തുന്നു