“ഫുട്ബോളും ജീവിതവും ഇനി ഒരിക്കലും പഴയതു പോലെ ആയിരിക്കില്ല” – മെസ്സി

കൊറോണ ലോകത്ത് വലിയ പ്രതിസന്ധികൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും ഇനി ഒന്നും പഴയത് പോലെ ആവില്ല എന്നും ബാഴ്സലോണ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി. കൊറോണ കാരണം ജീവിതം തന്നെ എല്ലാ വിധത്തിലും മാറിയിരിക്കുകയാണ്. ഇത് ഫുട്ബോളിലും സംഭവിക്കും. ഫുട്ബോളും ജീവിതവും ഇനി ഒരിക്കലും പഴയത് പോലെ ആയിരിക്കില്ല എന്നും ലയണൽ മെസ്സി പറഞ്ഞു.

ലാലിഗ ജൂൺ 11ന് പുനാരരംഭിക്കാൻ ഇരിക്കുകയാണ്. അതിനായുള്ള പരിശീലനത്തിലാണ് മെസ്സി ഇപ്പോൾ ഉള്ളത്. ഒരുപാട് ജനങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ കൊറോണ കാരണം നഷ്ടമായി. തന്റെ സുഹൃത്തുക്കൾക്കും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായിട്ടുണ്ട്. മെസ്സി പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ അവരെ ഒന്ന് കാണാൻ പോകും കഴിയില്ല എന്നത് വലിയ സങ്കടമാണെന്നും മെസ്സി പറഞ്ഞു.

Previous articleകോറോ എഫ് സി ഗോവയിൽ തന്നെ തുടരും, പുതിയ കരാർ ഒപ്പുവെക്കും
Next articleഉമിനീരല്ലേല്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം ബൗളര്‍മാര്‍ക്കായി അനുവദിച്ച് നല്‍കേണ്ടതുണ്ട് – ജസ്പ്രീത് ബുംറ