മെസ്സിക്ക് അടുത്ത മത്സരം നഷ്ടമാകും, ഫൈനലിന് തിരിച്ചെത്തും എന്ന് പ്രതീക്ഷ

Newsroom

മേജർ ലീഗ് സോക്കർ പ്ലേഓഫ് പ്രതീക്ഷയിൽ കളിക്കുന്ന ഇന്റർ മയാമിക്ക് നാളെ നടക്കുന്ന മത്സരത്തിൽ മെസ്സിയുടെ സേവനം നഷ്ടമാകും. കഴിഞ്ഞ മത്സരത്തിനിടയിൽ പരിക്ക് കാരണം കളം വിട്ട മെസ്സി ഞായറാഴ്ച നടക്കുന്ന ഫ്ലോറിഡ ഡെർബിയിലും കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. ബുധനാഴ്ച ടൊറന്റോയ്‌ക്കെതിരെ നെസ്സിഎ കളം വിട്ടിട്ടും 4-0 ന് വിജയിക്കാൻ മയാമിക്ക് ആയിരുന്നു.

Picsart 23 08 20 09 19 24 616

മെസ്സിയും ആൽബയും മത്സരത്തിന് ഉണ്ടാകില്ല എന്ന് കോച്ച് ടാറ്റ മാർട്ടിനോ പറഞ്ഞു. മെസ്സിയുടെ പ്രശ്‌നം ഗുരുതരമല്ലെങ്കിലും നിലവിലെ അവസ്ഥയിൽ അദ്ദേഹത്തിൻ സ്വതന്ത്രമായി കളിക്കാനാകില്ലെന്ന് മാർട്ടിനോ പറഞ്ഞു.

“ഇത് അവനെ വിഷമിപ്പിക്കുന്നു. ഇത് വേദനിപ്പിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇത് കൂടുതൽ മെഡിക്കൽ വിഷയമായതിനാൽ എനിക്ക് വിശദീകരിക്കാൻ കഴിയില്ല,” അർജന്റീനിയൻ കോച്ച് പറഞ്ഞു.

മെസ്സിയുടെ വരവിനു ശേഷം മിയാമി ഇതിനകം ലീഗ് കപ്പ് നേടിയിട്ടുണ്ട്, ബുധനാഴ്ച ഹ്യൂസ്റ്റണിനെതിരെ ഒരു യുഎസ് ഓപ്പൺ കപ്പ് ഫൈനൽ ക്ലബ്ബിന് കളിക്കാൻ ഉണ്ട്. ആ മത്സരത്തിൽ മെസ്സി കളിക്കും എന്നാണ് ക്ലബിന്റെ പ്രതീക്ഷ.