മെസ്സിയല്ലേ മാജിക്കല്ലേ!! അർജന്റീന ലോകകപ്പ് യോഗ്യത റൗണ്ടിൽ വിജയം തുടരുന്നു

Newsroom

ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീനയ്ക്കും മെസ്സിക്കും തുടർച്ചയായ നാലാം വിജയം. ഇന്ന് പെറുവിൽ ചെന്ന് പെറുവിനെ നേരിട്ട അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. 2 ഗോളും നേടിയ ലയണൽ മെസ്സി ഇന്നും അർജന്റീനയുടെ ഹീറോ ആയി. ലോകകപ്പിനു ശേഷം ഒരു ഗോൾ പോലും വഴങ്ങിയില്ല എന്ന റെക്കോർഡും അർജന്റീന ഇന്ന് തുടർന്നു. അർജന്റീനയുടെ തുടർച്ചയായ എട്ടാമത്തെ ക്ലീൻ ഷീറ്റ് ആണ് ഇത്.

മെസ്സി 23 10 18 09 16 15 383

ഇന്ന് മെസ്സി ആദ്യ ഇലവനിലേക്ക് തിരികെയെത്തിയത് കൊണ്ട് തന്നെ അർജന്റീനക്ക് കാര്യങ്ങൾ എളുപ്പമായി. 32ആം മിനുട്ടിൽ ആയിരുന്നു ലയണൽ മെസ്സിയുടെ ആദ്യ ഗോൾ. മെസ്സി തന്നെ തുടങ്ങി വെച്ച ആക്രമണ നീക്കം നികോ ഗോൺസാലസിലൂടെ പെനാൾട്ടി ബോക്സിൽ വെച്ച് വീണ്ടും മെസ്സിയിൽ എത്തി. മെസ്സിയുടെ ഫസ്റ്റ് ടച്ച് ഫിനിഷ് വലയിലും എത്തി.

തുടർന്ന് 42ആം മിനുട്ടിൽ മെസ്സി വീണ്ടും ഗോൾ നേടി. ഇത്തവണ എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ആദ്യ പകുതി അർജന്റീന 2-0 എന്ന നിലയിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ മെസ്സി ഒരു തവണ കൂടെ വല കണ്ടെത്തി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു.

Picsart 23 10 18 09 17 23 555

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇതുവരെ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 12 പോയിന്റുമായി അർജന്റീന ഒന്നാമത് നിൽക്കുകയാണ്. പെറുവിന് നാലു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമെ ഉള്ളൂ.