ഹാളണ്ടും ഈ ബാലൻ ദി ഓറിന് അർഹനായിരുന്നു എന്ന് ലയണൽ മെസ്സി

Newsroom

ഇന്നലെ തന്റെ എട്ടാം ബാലൻ ദി ഓർ സ്വന്തമാക്കിയ മെസ്സി, ഇത്തവണത്തെ ബാലൻ ദി ഓർ ഹാളണ്ടും അർഹിച്ചിരുന്നു എന്ന് പറഞ്ഞു. മെസ്സിക്ക് പിറകിൽ രണ്ടാമതായായിരുന്നു ഹാളണ്ട് ഫിനിഷ് ചെയ്തത്‌. മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ട്രെബിൾ കിരീടം നേടുകയും കൂടാതെ ഗോൾ സ്കോറിംഗ് റെക്കോർഡുകൾ എല്ലാം തകർക്കുകയുൻ ചെയ്ത താരമാണ് ഹാളണ്ട്. എങ്കിലും മെസ്സിയുടെ ലോകകപ്പ് നേട്ടത്തിനു മുന്നിൽ ഹാളണ്ട് രണ്ടാമതാവുക ആയിരുന്നു.

മെസ്സി 23 10 31 10 31 19 217

“ഹാലൻഡും എംബാപ്പെയും ഒരു ദിവസം ബാലൺ ഡി ഓർ നേടും”. മെസ്സി പറഞ്ഞു. “എർലിംഗും ഈ ബാലൻ ദി ഓറിന് വളരെ അർഹനായിരുന്നു, അവൻ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്, ഒപ്പം എല്ലാവിടെയും ടോപ്പ് സ്കോററും ആയിരുന്നു. ഈ അവാർഡ് ഇന്ന് നിന്റേതു ആകാമായിരുന്നു.” മെസ്സി ഹാളണ്ടിനോടായി പുരസ്കാര ചടങ്ങിൽ പറഞ്ഞു.

“അടുത്ത വർഷങ്ങളിൽ നിങ്ങൾ ഈ ബാലൻ ദി ഓർ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” എന്നും മെസ്സി പറഞ്ഞു.

ഈ ബാലൻ ദി ഓർ അർജന്റീനക്ക് ഉള്ളതാണെന്നും അർജന്റീന ടീമിനൊപ്പം നേടിയ നേട്ടങ്ങളുമായി ഈ അവാർഡ് കൈകോർക്കുന്നു എന്നും മെസ്സി പറയുന്നു. “ഇത് അർജന്റീനയുടെ കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫിനും അർജന്റീനയിലെ എല്ലാ ആളുകൾക്കുമുള്ള സമ്മാനമാണ്”.