മുൻ ഇന്ത്യൻ താരം മെഹ്റാജുദ്ദീൻ വാദു ഇനി മൊഹമ്മദൻസിന്റെ പരിശീലക സ്ഥാനത്ത് ഇല്ല. വാദുവിനെ മൊഹമ്മദൻസ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയതായി ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. കിബു വികൂന പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വാദു മൊഹമ്മദസിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് മുതൽ മൊഹമ്മദൻസ് നല്ല പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. എന്നിട്ടും മാനേജ്‌മെന്റ് ഇത്തരം ഒരു തീരുമാനം എടുത്തത് ക്ലബ് ആരാധകർക്ക് നിരാശ നൽകും.
വാദൂ ഐ ലീഗ് ക്ലബായ റിയൽ കാശ്മീരിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞായിരുന്നു മൊഹമ്മദൻസിൽ എത്തിയത്. മുമ്പ് സുദേവ ഡെൽഹിക്ക് ഒപ്പവും പൂനെ അക്കാദമിയിലും ഹൈദരാബാദ് എഫ് സിയുടെ സഹ പരിശീലകനായും വാദൂ പ്രവർത്തിച്ചിട്ടുണ്ട്.
മുമ്പ് ചെന്നൈയിൻ എഫ് സിയുടെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിരുന്ന താരമാണ് മെഹ്റാജുദ്ദീൻ വാദു. വാദൂ വിങ് ബാക്കായും സെന്റർ ബാക്കായും ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ താരമാണ്. മുമ്പ് പൂനെ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.