ദേശീയ സബ്ജൂനിയർ ഫുട്ബോൾ കിരീടം മേഘാലയ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ അരുണാചൽ പ്രദേശിനെ തകർത്തു കൊണ്ടായിരുന്നു മേഘാലയയുടെ കിരീട നേട്ടം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മേഘാലയ ഇന്ന് വിജയിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും മേഘാലയ നേടിയത്. സംചരൊരങ് ലോട്ടോ, സൽമാങ്, നോങ്റും എന്നിവരാണ് സ്കോറേഴ്സ്. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ തോൽപ്പിച്ചിരുന്ന ടീമാണ് മേഘാലയ.