ഇന്ത്യൻ മിഡ്ഫീൽഡർ സൗമ്യ ഗുഗുലോത്തിന് AFC വനിതാ ഒളിമ്പിക് ക്വാളിഫയർ ഗ്രൂപ്പ് ബി മത്സരത്തിൽ ടിമോർ-ലെസ്റ്റെക്കെതിരായ രണ്ടാം പകുതിയിൽ മൂക്കിന് എല്ലിന് പൊട്ടലുണ്ടായി. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗമ്യയെ കഴിഞ്ഞ രാത്രി വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇപ്പോൾ ആശുപത്രി വിട്ട സൗമ്യ ടീം ഹോട്ടലിൽ വിശ്രമത്തിലാണ്.
ഈ പരിക്ക് കാരണം സൗമ്യക്ക് ഇന്ത്യയുടെ നിർണ്ണായകമായ വരാനിരിക്കുന്ന ഇറാഖിനും തായ്ലൻഡിനുമെതിരായ മത്സരങ്ങൾ നഷ്ടമാകാനാണ് സാധ്യത. അവളുടെ അഭാവം ടീമിന് ഒരു തിരിച്ചടിയാകുമെങ്കിലും, ഇന്ത്യ ഇപ്പോൾ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത് ശക്തമായ നിലയിലാണ്.