പാരീസ് സെന്റ് ജെർമെയ്‌നിന്റെ കൈലിയൻ എംബപ്പെ ക്ലബിലെ ഒരു റെക്കോർഡ് കൂടെ തന്റേതു മാത്രമാക്കി. അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആയി എംബപ്പെ ഇന്നലെ മാറി. ഇന്നലെ ലീഗിൽ നേടിയ ഗോളൊടെ എംബപ്പെക്ക് 201 ഗോളുകളായി. റെക്കോർഡ് ഉടമ എഡിൻസൺ കവാനിയുടെ 200 ഗോളുകൾ എന്ന നേട്ടം ആണ് എംബപ്പെ മറികടന്നത്. ക്ലബ്ബിനായി 156 ഗോളുകൾ നേടിയ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ ഒരു സീസൺ മുമ്പ് എംബപ്പെ മറികടന്നിരുന്നു.

ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ എംബാപ്പെ നാന്റെസിന് എതിരെ നേടിയ ഗോളാണ് ടീമിന് ജയവും ഉറപ്പിച്ച് കൊടുത്തത്. കവാനി 301 മത്സരങ്ങളിൽ നിന്നാണ് 200 ഗോളുകൾ നേടിയത്.എംബപ്പെ വെറും 247 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിൽ എത്തി. 2017ൽ ആയിരുന്നു എംബപ്പെ പി എസ് ജിയിലേക്ക് എത്തിയത്.














