എംബപ്പെക്ക് ഇരട്ട ഗോളുകൾ, ലീഗ് നേടാൻ ഇനി പി എസ് ജിക്ക് 10 പോയിന്റ് കൂടെ

Newsroom

ഫ്രഞ്ച് ലീഗിൽ പി എസ് ജി കിരീടത്തോട് അടുക്കുന്നു. ഇന്ന് അവർ എവേ മത്സരത്തിൽ ആംഗേഴ്സിനെ പി എസ് ജി പരാജയപ്പെടുത്തി. ഒന്നൊനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം. മത്സരം ആരംഭിച്ച് ഒമ്പതാം മിനുട്ടിൽ തന്നെ പി എസ് ജി ലീഡ് എടുത്തു. ബെർനാറ്റിന്റെ പാസിൽ നിന്ന് എംബാപ്പെ ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്.

Picsart 23 04 22 02 06 10 928

26ആം മിനുട്ടിൽ എംബപ്പെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ മെസ്സി ആയിരുന്നു ഗോൾ ഒരുക്കിയത്‌. മെസ്സിയുടെ ഫ്രഞ്ച് ലീഗിലെ ഈ സീസണിലെ പതിനഞ്ചാം അസിസ്റ്റായിരുന്നു ഇത്‌. കളിയുടെ 87ആം മിനുട്ടിൽ തിയുബ് ഒരു ഗോൾ ആംഗേഴ്സ് മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി.

ഈ വിജയത്തോടെ പി എസ് ജി 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റിൽ എത്തി. രണ്ടാമതുള്ള മാഴ്സയെക്കാൾ 11 പോയിന്റ് ലീഡ് പി എസ് ജിക്ക് ഉണ്ട്. ഇനി 10 പോയിന്റുകൾ കൂടെ നേടിയാൽ പി എസ് ജിക്ക് കിരീടം ഉറപ്പിക്കാം.