എംബപ്പെയ്ക്ക് പരിക്ക്, പി എസ് ജിക്ക് ആശങ്ക

Newsroom

Picsart 23 02 02 10 40 20 651

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ അടുത്തിരിക്കെ എംബപ്പെക്ക് പരിക്ക്. ഇന്നലെ ലീഗ് വണിൽ മോണ്ട്പിയെക്ക് എതിരെയുള്ള മത്സരത്തിന് ഇടയിൽ ആയിരുന്നു എംബപ്പെക്ക് പരിക്കേറ്റത്. ഇന്നലെ തുടക്കത്തിൽ പെനാൾറ്റി നഷ്ടപ്പെടുത്തിയ എംബപ്പെക്ക് 20ആം മിനുട്ടിലാണ് പരിക്കേറ്റത്. താരം ഉടനെ കളം വിട്ടിരുന്നു. തുടയെല്ലിനാണ് പരിക്ക് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇനി രണ്ടാഴ്ച മാത്രമെ ബയേണുമായുള്ള പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിന് ബാക്കിയുള്ളൂ.

അതിനു മുമ്പ് എംബപ്പെ പരിക്ക് മാറിയെത്തും എന്ന പ്രതീക്ഷയിലാണ് പി എസ് ജി. ഇന്നലെ പരിക്ക് കാരണം നെയ്മർ പി എസ് ജിക്ക് ആയി കളിച്ചിരുന്നില്ല. നെയ്മറിന്റെ പരിക്ക് സാരമുള്ളതല്ല. അദ്ദേഹം അടുത്ത മത്സരം മുതൽ ടീമിൽ ഉണ്ടാകും. ഇന്നലെ മത്സരത്തിനിടയിൽ സെർജിയോ റാമോസിനും പരിക്കേറ്റിരുന്നു.