പി എസ് ജി താരം എമ്പപ്പെ ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ഫ്രാൻസിനായി കളിക്കില്ല. താരം ഫ്രാൻസിന്റെ സ്ക്വാഡിനൊപ് ചേർന്നിരുന്നു. എന്നാൽ കാഫ് ഇഞ്ച്വറി ഏറ്റതിനാൽ താരം സ്ക്വാഡിൽ നിന്ന് പിന്മാറി. താരം തിരികെ പി എസ് ജി ക്യാമ്പിൽ എത്തി പരിക്ക് കൂടുതൽ വിശകലനം ചെയ്യും. ഒന്നോ രണ്ടോ ആഴ്ച എമ്പപ്പെ പുറത്തിരിക്കും എന്നാണ് സൂചനകൾ. ഫ്രാൻസിന്റെ ഉക്രൈനും ഫിൻലാൻഡിനും എതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ എമ്പപ്പെ കളിക്കില്ല.