പുതിയ പരിശീലകന് കീഴിൽ ചെൽസിക്ക് വിജയത്തുടക്കം

- Advertisement -

മൗറീസിയോ സാരിക്ക് കീഴിൽ ചെൽസിക്ക് വിജയത്തോടെ തുടക്കം. പ്രീ സീസൺ മത്സരത്തിൽ ഓസ്ട്രേലിയൻ ടീമായ പെർത്ത് ഗ്ലോറിയെ എതിരില്ലാത്ത ഒരു ഗോളിനാണ് നീല പട തോൽപ്പിച്ചത്. പെഡ്രോയാണ് വിജയ ഗോൾ നേടിയത്.

പുത്തൻ താരം ജോർജിഞ്ഞോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് സാരി ടീമിനെ ഇറകിയത്. അഞ്ചാം മിനുട്ടിൽ തന്നെ ചെൽസി ലീഡ് നേടി. യുവ താരം ഹുഡ്സൻ ഒഡോയിയുടെ പാസിൽ നിന്നാണ് പെഡ്രോ ഗോൾ നേടിയത്. പിന്നീടും ചെൽസിക്ക് ഏതാനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും സ്ട്രൈക്കർ മൊറാട്ടക്ക് ഗോളാക്കാനായില്ല.

രണ്ടാം പകുതിയിൽ ടാമി അബ്രഹാം അടക്കമുള്ള യുവ താരങ്ങൾക്ക് അവസരം നൽകിയ സാരിയുടെ ടീമിന് പക്ഷെ ലീഡ് ഉയർത്താനായില്ല. എങ്കിലും മികച്ച പാസിംഗ് ഗെയിം കളിച്ച ചെൽസിക്ക് വരാനിരിക്കുന്ന സീസണിന്റെ മികച്ച തുടക്കമായി ഇന്നത്തെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement