മോഹൻ ബഗാൻ ഇത്തവണയും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കില്ല

Newsroom

തുടർച്ചയായ രണ്ടാം സീസണിലും എ ടി കെ മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ടു നിൽക്കും. കഴിഞ്ഞ സീസണിലെ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്നും മോഹൻ ബഗാൻ വിട്ടു നിന്നിരുന്നു. പുതിയ സീസണായി ഒരുങ്ങേണ്ടത് കൊണ്ടാണ് മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗ് ഒഴിവാക്കുന്നത്. മോഹൻ ബഗാൻ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത ആകില്ല ഇത്.

30 തവണ കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം നേടിയിട്ടുള്ള ക്ലബാണ് മോഹൻ ബഗാൻ. 2018ൽ ആയിരുന്നു അവസാനം മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരായത്. കഴിഞ്ഞ സീസണിൽ ബഗാനും ഈസ്റ്റ് ബംഗാളും ലീഗിൽ കളിച്ചിരുന്നില്ല. മൊഹമ്മദൻസ് കിരീടം നേടുകയും ചെയ്തു. ഈ സീസണിൽ ഈസ്റ്റ് ബംഗാൾ ലീഗിൽ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.