കേരളത്തിലെ സെവൻസ് സീസൺ നവംബറിൽ ആരംഭിക്കും

മലബാർ ഫുട്ബോളിന്റെ പ്രധാന ഭാഗമായ സെവൻസ് ഫുട്ബോൾ സീസൺ നവംബറിൽ ആരംഭിക്കും. ഈ വർഷം നവംബർ ഒന്നിന് സീസൺ ആരംഭിക്കാൻ ആണ് തീരുമാനം. സീസണിലെ ആദ്യ ടൂർണമെന്റിന് നവംവർ ഒന്നാം തീയതി ആകും ഉദ്ഘാടന തീയതി. 2023 മെയ് 30വരെ സീസൺ നീണ്ടു നിൽക്കും. അഖിലേന്ത്യാ സെവൻസ് പതിവ് പോലെ ഒരുപാട് ടൂർണമെന്റുകൾ നടക്കുന്ന സീസണായി വരുന്ന സീസൺ മാറ്റാൻ ആണ് എസ് എഫ് എ ആലോചിക്കുന്നത്.

കഴിഞ്ഞ സീസണിൽ കൊറോണ വിഷയമായത് കൊണ്ട് തന്നെ വിരലിൽ എണ്ണാവുന്ന ടൂർണമെന്റുകൾ മാത്രമെ നടന്നിരുന്നുള്ളൂ. ആ ടൂർണമെന്റുകളിൽ ചിലത് കൊറോണ കാരണം ഇടക്ക് നിർത്തി വെക്കേണ്ടതായും വന്നിരുന്നു. പുതിയ സീസണിൽ മുപ്പതിന് മുകളിൽ ടൂർണമെന്റുകൾ നടക്കും എന്നാണ് പ്രതീക്ഷ.