മാവൂർ: മഹ്ളറ പബ്ലിക് സ്കൂൾ കായിക വിഭാഗത്തിന്റെ കീഴിൽ പുതിയ സ്പോർട്സ് അക്കാദമി ആരംഭിച്ചു.കഴിഞ്ഞ ദിവസം സ്കൂൾ അങ്കണത്തിത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബോൾ താരം എം.പി സക്കീറാണ് അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഫുട്ബോൾ, വോളിബോൾ, ബാറ്റ്മിന്റൺ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിലാണ് എം.പി.എസ് അക്കാദമി എന്ന പേരിൽ അറിയപ്പെടാൻ പോകുന്ന ഈ പുതിയ സ്പോർട്സ് അക്കാദമി ഭാവി വാഗ്ദാനങ്ങളായ കായിക പ്രതിഭകൾക്ക് പരിശീലനം നൽകുക. അക്കാദമിയുടെ ചീഫ് ടെക്നിക്കൽ ഡയറക്ടർ മുൻ കേരളാ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം ക്യാപ്റ്റൻ ജസീർ കരണത്തും മുഖ്യ പരിശീലകൻ മഹ്ളറ കോളേജ് കായികാധ്യാപകൻ കെ.അമീറുദ്ദീൻ അരീക്കോടുമായിരിയ്ക്കും.
ഉദ്ഘാടന ചടങ്ങിൽ അക്കാദമിയുടെ ലോഗോ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശഹബാസ് സലീലും ജൂണിയർ സീനിയർ വിഭാഗം ജേഴ്സി പ്രകാശനം യഥാക്രമം മുൻ കേരളാ ഫുട്ബോൾ ടീം അംഗങ്ങളായ വാഹിദ് സലിയും നിഷാദ് മാവൂരും നിർവഹിച്ചു, മഹ്ളറ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ നഹാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളജ് കായികാധ്യാപകൻ സി.ടി.അജ്മൽ, മഹ്ളറ കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് സാലിഹ്, വൈസ് പ്രിൻസിപ്പൽ ജംഷീർ.കെ, അസീസ്, ലത, ഉമ്മു ശബീന, കെ.അമീറുദ്ദീൻ അരീക്കോട്, പി.ടി.എ അംഗം മൊയ്തീൻ ഹാജി, സിസ്ക്കോ സലിം, ലത്തീഫ്, ഖാസിം, യൂസഫ് പള്ളിയോളി തുടങ്ങിയവർ പ്രസംഗിച്ചു.