മാർട്ടെൻസിന് ഹാട്രിക്ക്, മെക്സിക്കോയെ തകർത്തെറിഞ്ഞ് അർജന്റീന

ഇന്റർ മിലാൻ സ്ട്രൈക്കർ ലൗറ്റാരോ മാർട്ടിനെസ് തകർത്താടിയ മത്സരത്തിൽ മെക്സിക്കോയെ തകർത്തെറിഞ്ഞ് അർജന്റീന. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. പുതിയ പരിശീലകനു കീഴിൽ ശക്തമായ പ്രകടനം നടത്തി വരികയായിരുന്ന മെക്സിക്കോയെ ഞെട്ടിച്ച് പ്രകടനം തന്നെ ആയിരുന്നു ഇന്ന് അർജന്റീന നടത്തിയത്.

മത്സരത്തിന്റെ ആദ്യ 39 മിനുട്ടിൽ തന്നെ അർജന്റീന നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 17ആം മിനുട്ടിൽ മാർട്ടിനെസ് തന്നെ ആണ് അർജന്റീനയുടെ ഗോൾ വേട്ട തുടങ്ങിയത്. 22ആം മിനുട്ടിൽ താരം തന്റെ രണ്ടാം ഗോളും 39ആം മിനുട്ടിൽ ഹാട്രിക്കും പൂർത്തിയാക്കി. മാർട്ടിനെസിന്റെ അർജന്റീമയ്ക്ക് വേണ്ടിയുള്ള ആദ്യ ഹാട്രിക്കാണിത്. 33ആം മിനുട്ടിൽ പരെദസ് ആണ് അർജന്റീനയുടെ മറ്റൊരു ഗോൾ നേടിയത്. ദിബാല ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. മെസ്സി, അഗ്വേറോ ഡിമറിയ എന്നീ വമ്പന്മാർ ഒന്നും അർജന്റീന ടീമിലേ ഉണ്ടായിരുന്നില്ല.