ഇരട്ട ഗോളുകളുമായി ചരിത്രമെഴുതി ജേഡൻ സാഞ്ചോ

കൊസോവയ്ക്കെതിരായി യൂറോ കപ്പ് ക്വാക്കിഫയറിൽ ഗോളടിച്ച് ചരിത്രനെഴുതിയീരിക്കുകയാണ് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ യുവതാരം ജേഡൻ സാഞ്ചോ. ത്രി ലയൺസിന് വേണ്ടി രണ്ട് മിനുട്ട് ഗ്യാപ്പിലാണ് ഇരട്ട ഗോളുകൾ നേടിയത്. ജേഡൻ സാഞ്ചോയുടെ ഇംഗ്ലണ്ടിന്റെ ജേഴ്സിയിലെ ആദ്യ ഗോളുമിതായിരുന്നു. 2000 നു ശേഷം ജനിച്ച് ഇംഗ്ലീഷ് ദേശീയ ടീമിനായി ഗോളടിക്കുന്ന ആദ്യ താരമായി മാറി ജേഡൻ സാഞ്ചോ.

19 കാരനായ യുവതാരത്തിന്റെ ദേശീയ ടീമിന് വേണ്ടിയുള്ള എട്ടാം മത്സരമായിരുന്നു ഇന്നത്തേത്. 2018ൽ ക്രൊയേഷ്യക്കെതിരെയായിരുന്നു സാഞ്ചോയുടെ അരങ്ങേറ്റം. വെയ്ൻ റൂണിക്ക് ശേഷം ഒരു മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഇരട്ട ഗോളുകളടിക്കുന്ന യുവതാരം കൂടിയായി സാഞ്ചോയിന്ന്.