ജർമ്മൻ പ്ലേയർ ഓഫ് ദി ഇയർ – മാർക്കോ റൂയിസ്

Jyotish

2018 ലെ മികച്ച ജർമ്മൻ താരമായി ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ക്യാപ്റ്റൻ മാർക്കോ റൂയിസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തിൽ തകർപ്പൻ പ്രകടനമാണ് റിയൂസ് കാഴ്ച വെച്ചത്. ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്ന റിയൂസ് സ്വപ്നതുല്യമായ തിരിച്ചു വരവാണ് കളിക്കളത്തിൽ നടത്തിയത്. 33.9% വോട്ട് നേടിയാണ് റിയൂസ് ഈ നേട്ടം സ്വന്തമാക്കിയത്. 31% വോട്ട് നേടി ബയേൺ മ്യൂണിക്ക് താരം ജോഷ്വ കിമ്മിഷനാണ് രണ്ടാം സ്ഥാനത്ത്.

10.3% വോട്ട് നേടി മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ താരം ലിറോയ് സാനെയാണ് മൂന്നാം സ്ഥാനത്തെത്തിയത്. നിർഭാഗ്യം കൂടെപ്പിറപ്പായ റീയൂസിനു പരിക്ക് വില്ലനായതിനെ തുടർന്ന് ജർമ്മനിയോടൊപ്പം ലോകകപ്പ് ഉയർത്താനായിരുന്നില്ല. എങ്കിലും ഈ വർഷം നടന്ന ലോകകപ്പിൽ 795 ദിവസങ്ങൾക്ക് ശേഷമായിരുന്നു റൂയീസ് ജർമ്മൻ ടീമിലേക്ക് തിരിച്ചെത്തിയത്. ജർമ്മനി ലോകകപ്പിൽ നിന്നും നാണംകെട്ട പുറത്തായെങ്കിലും ഈ സീസണിൽ ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് വമ്പൻ ഫോമിലാണ്. നിലവിൽ ടേബിൾ ടോപ്പേഴ്‌സണവർ.