സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസങ്ങൾ മാത്രം, മറഡോണ പരിശീലക സ്ഥാനം രാജിവെച്ചു

- Advertisement -

അർജന്റീന ഫുട്‌ബോൾ ഇതിഹാസം ഡിയഗോ മറഡോണ തന്റെ പരിശീലക ജോലി രാജി വച്ചു. അർജന്റീനൻ ക്ലബ്ബ് ജിംനാസിയയുടെ പരിശീലക സ്ഥാനമാണ് മറഡോണ ഒഴിഞ്ഞത്. പരിശീലകനായി നിയമിതനായി കേവലം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ക്ലബ്ബ് വിടുന്നത്.

ക്ലബ്ബ് മാനേജ്‌മെന്റിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ കാരണമാണ് മറഡോണ സ്ഥാനം രാജി വച്ചത്. തന്നെ ക്ലബ്ബിൽ എത്തിച്ച ക്ലബ്ബ് പ്രസിഡന്റ് പല്ലെഗ്രിനോ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് ഉറപ്പായതോടെ അദ്ദേഹം രാജി നൽകുകയായിരുന്നു. 24 ടീമുകൾ ഉള്ള ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുമ്പോൾ ആണ് മറഡോണ ടീമിനെ ഏറ്റെടുക്കുന്നത്. നിലവിൽ 22 ആം സ്ഥാനത്താണ് ക്ലബ്ബ്.

Advertisement