അർജന്റീന ഇതിഹാസം താരം മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അർജന്റീനൻ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മറഡോണ ഇപ്പോൾ ഉള്ളത്. അദ്ദേഹം കുറച്ച് ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ നിൽക്കേണ്ടു വരും എന്നും റിപ്പോർട്ടുകൾ പറയുന്നു.
അർജന്റീനൻ ക്ലബായ ജിമ്നാസിയയെ ആണ് ഇപ്പോൾ മറഡോണ പരിശീലിപ്പിക്കുന്നത്. മുമ്പും പല തവണ ആശുപത്രി വാസം നേരിടേണ്ടി വന്ന വ്യക്തിയാണ് മറഡോണ. നിരവധി ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. അവസാനമായി കഴിഞ്ഞ വർഷം ജനുവരിയിൽ വയറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു. എന്തായാലും ഇതിഹാസ താരം പെട്ട് സുഖം പ്രാപിച്ച് ആശുപത്രി വിടണമെന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.