മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയത്തിലെ ചുവപ്പു ബാന്നറുകൾ മാറ്റുന്നു

20210210 032634
Credit:Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡിന്റെ പ്രകടനങ്ങൾ ഈ സീസണിൽ അത്ര മികച്ചതായിരുന്നില്ല. അതിനുള്ള കാരണം യുണൈറ്റഡിന്റെ ഗ്രൗണ്ടിൽ ആരാധകർ ഇല്ലാത്തതിനാൽ പകരം കെട്ടിയ ചുവപ്പ് ബാന്നറുകൾ ആണെന്നാണ് ടീം കണ്ടെത്തിയിരിക്കുന്നത്. യുണൈറ്റഡിന്റെ ഹോം ജേഴ്സിയും ചുവപ്പ് ആണ്. ഇത് താരങ്ങൾക്ക് പ്രശ്നമാകുന്നുണ്ട് എന്ന് ഒലെ പറഞ്ഞു.

പാസ് നൽകാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് സഹതാരങ്ങളെ കണ്ടെത്താൻ ഈ ചുവപ്പ് കാരണം സാധിക്കുന്നില്ല എന്ന് ഒലെ പറഞ്ഞു. ഇത് വലിയ പ്രശ്നമല്ല എങ്കിലും പ്രശ്നം തന്നെയാണ് എന്ന് ഒലെ പറയുന്നു. യുണൈറ്റഡ് നാളെ ഗ്രാൻക്ക്ഡയെ നേരിടുമ്പോൾ സ്റ്റേഡിയത്തിൽ ഈ മാറ്റം കാണാം. ഈ സീസണിൽ യൂറൊപ്പ ലീഗിൽ ഒരു ഹോം മത്സരം പോലും യുണൈറ്റഡ് വിജയിച്ചിട്ടില്ല.

Advertisement