കിരീട മോഹവുമായി മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിലും ഇന്ന് വെംബ്ലിയിൽ

Newsroom

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും ലീഗ് കപ്പിന്റെ ഫൈനലിൽ നേർക്കുനേർ വരും. വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 10 മണിക്കാകും ആരംഭിക്കുക. മത്സരം തത്സരം ഫാൻകോഡ് ആപ്പ് വഴി കാണാം. 25 രൂപക്ക് ഈ മത്സരം മാത്രം കാണാൻ ഉള്ള പ്ലാൻ ഫാൻകോട് ആപ്പ് ഒരുക്കുന്നുണ്ട്.

Picsart 23 02 24 19 55 05 442

മാഞ്ചസ്റ്റർ യുണൈറ്റഡ് 2017ലെ യൂറോപ്പ ലീഗ് കിരീടത്തിനു ശേഷമുള്ള അവരുടെ ആദ്യ കിരീടമാണ് ഇന്ന് ലക്ഷ്യമിടുന്നത്. ടെൻ ഹാഗിനു കീഴിലുള്ള പുരോഗതിക്ക് അടിവരയിടാൻ ഈ ഒരു കിരീടം കൊണ്ട് അവർക്ക് ആകും. യൂറോപ്പ ലീഗിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി കൊണ്ട് വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫോമിലാണ്. അവരുടെ സ്റ്റാർ ഫോർവേഡ് റാഷ്ഫോർഡിന്റെ ഫിറ്റ്നസ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏക ആശങ്ക.

മറുവശത്ത് ന്യൂകാസിൽ യുണൈറ്റഡിന് ഇത് ഒരു ഗംഭീര സീസണാണ് ഇതുവരെ. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പോരാടുന്ന ന്യൂകാസിലിന്റെ ഡിഫൻസ് തന്നെയാകും അവരുടെ കരുത്ത്. ആകെ 15 ഗോളുകൾ ആണ് ന്യൂകാസിൽ ഇത്തവണ പ്രീമിയർ ലീഗിൽ വഴങ്ങിയത്. എന്നാൽ ന്യൂകാസിലിന് ഒപ്പം ഇന്ന് അവരുടെ പ്രധാന ഗോൾ കീപ്പർ നിക് പോപ് ഉണ്ടാകില്ലം സസ്പെൻഷനിൽ ആയ നിക് പോപിന് പകരം കരിയസ് വലയ്ക്കു മുന്നിൽ ഇറങ്ങും എന്നാണ് സൂചന. കരിയസ് 2021ൽ ആണ് അവസാനം ഒരു ഫുട്ബോൾ മത്സരം കളിച്ചത്. ന്യൂകാസിൽ യുണൈറ്റഡ് 1975-76 സീസണിൽ ആയിരുന്നു അവസാനം ലീഗ് കപ്പ് ഫൈനലിൽ എത്തിയത്. അന്ന് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെടുകയായിരുന്നു.