കമ്മ്യൂണിയൽറ്റി ഷീൽഡ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇന്ന് വെംബ്ലിയിൽ നടന്ന സീസൺ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായിരുന്നു.
ഇന്ന് കമ്മ്യൂണിറ്റി ഷീൽഡിൽ ആദ്യ പകുതിയിൽ അത്ര നല്ല ഫുട്ബോൾ കാണാൻ കഴിഞ്ഞില്ല. സീസണിലെ ആദ്യ മത്സരമായത് കൊണ്ട് തന്നെ ഇരുടീമുകളും ഫിറ്റ്നസിന്റെ കാര്യത്തിൽ അത്ര മികച്ച നിലയിൽ ആയിരുന്നില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിൽ വന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് നല്ല അവസരം ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ വന്നില്ല.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായുള്ള ശ്രമങ്ങൾ നടത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഒരു മനോഹർ ഗോൾ നേടി എങ്കിലും അത് ഓഫ്സൈഡ് ആയത് അദ്ദേഹത്തിന്റെ ആഹ്ലാദം വെട്ടികുറച്ചു.
A huge chance for @ManUtd, as Marcus Rashford hits the post! 😮#CommunityShield pic.twitter.com/u2o2lqb4Fa
— Emirates FA Cup (@EmiratesFACup) August 10, 2024
75ആം മിനുട്ടിൽ ഗർനാചോയുടെ പാസിൽ നിന്ന് റാഷ്ഫോർഡിന് ഒരു സുവർണ്ണവസരം ലഭിച്ചു. പക്ഷെ റാഷ്ഫോർഡിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തു പോയി. അവസാനം 82ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ഗർനാചോ തന്റെ ഇടം കാലിൽ മുന്നേറി സിറ്റി ഡിഫൻസിലെ മൂന്ന് പേരെയും മറികടന്ന് ഒരു നല്ല ഫിനിഷിലൂടെ എഡേഴ്സണെയും കീഴ്പ്പെടുത്തി. സ്കോർ 1-0.
എന്നാൽ സിറ്റി പതറിയില്ല. 89ആം മിനുട്ടിൽ അവർ ബെർണാഡോ സിൽവയിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനില ഗോൾ നേടി. ഒസ്കാർ ബോബിന്റെ ക്രോസിൽ നിന്നായിരുന്നു ബെർണാഡോയുടെ ഹെഡർ. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി.
യുണൈറ്റഡിനായി ആദ്യ കിക്ക് എടുത്ത ബ്രൂണോ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. സിറ്റിക്ക് ആയി ബെർണാഡോ ആണ് കിക്ക് എടുത്തത്. അത് ഒനാന തടഞ്ഞു. സ്കോർ 1-0. ഡാലോട്ട് ആണ് യുണൈറ്റഡിന്റെ രണ്ടാം കിക്ക് എടുത്തത്. അതും ലക്ഷ്യത്തിൽ എത്തി. സിറ്റിയുടെ രണ്ടാം കിക്ക് ഡി ബ്രുയിനെ എടുത്തു. അത് ലക്ഷ്യത്തിൽ എത്തി. സ്കോർ 2-1.
മൂന്നാം പെനാൾട്ടി യുണൈറ്റഡിനായി എടുത്തത് ഗർനാചോ ആയിരുന്നു. അർജന്റീന താരത്തിനും പിഴച്ചില്ല. ഹാളണ്ട് എടുത്ത മൂന്നാം പെനാൾട്ടിയും ലക്ഷ്യത്തിൽ. സ്കോർ 3-2. സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നാലാം കിക്ക് എടുത്തു. ആ കിക്ക് പുറത്ത് പോയി. സിറ്റിക്കായി സവിഞ്ഞിയോ എടുത്ത് കിക്ക് ലക്ഷ്യത്തിൽ എത്തിയതോടെ സ്കോർ 3-3 എന്നായി.
കസെമിറോ അഞ്ചാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. അവസാന കിക്ക് എടുക്കാൻ എത്തിയ എഡേഴ്സണ് സമ്മർദ്ദം അതിജീവിക്കാൻ എളുപ്പം ആയി. സ്കോർ 4-4. ഇതോടെ കളി സഡൻ ഡെത്തിലേക്ക് നീങ്ങി.
മക്ടോമിനെ യുണൈറ്റഡിനെ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. നുനെസ് സിറ്റിക്ക് ആയി എടുത്ത കിക്കും വലയിൽ. സ്കോർ 5-5. ഏഴാം കിക്ക് എടുത്ത ലിസാൻഡ്രോ മാർട്ടിനസും ലക്ഷ്യം കണ്ടു. റുബൻ ഡിയസും ലക്ഷ്യം കണ്ടു. സ്കോർ 6-6.
ഇവാൻ എടുത്ത എട്ടാം കിക്ക് വലയിൽ എത്തിയില്ല. ഇതോടെ സിറ്റിക്ക് അഡ്വാന്റേജ്. സിറ്റി അകാഞ്ചിയുടെ ഗോളോടെ വിജയം ഉറപ്പിച്ചു.