ദുരിത കഥ തുടരും! മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പിൽ നിന്നും പുറത്ത്!

Newsroom

Resizedimage 2026 01 11 23 39 08 1

എഫ് എ കപ്പിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായി. ഇന്ന് സ്വന്തം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ ബ്രൈറ്റണോട് തോറ്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരാജയം. താൽക്കാലിക പരിശീലകൻ ഫ്ലെച്ചറിന്റെ കീഴിൽ ദയനീയമായ പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെച്ചത്.

1000409718

നിരവധി അറ്റാക്കിംഗ് താരങ്ങളെ അണിനിരത്തി എങ്കിലും യുണൈറ്റഡിന് താളം കണ്ടെത്താനെ ആയില്ല‌ ബ്രൈറ്റൺ ആകട്ടെ അനായസം ഓൾഡ്ട്രാഫോർഡിൽ ലീഡ് എടുത്തു. 12ആം മിനുറ്റിൽ ബ്രഹാൻ ഗ്രൂഡ സന്ദർശകർക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ എത്ര ശ്രമിച്ചിട്ടും യുണൈറ്റഡിന് മറുപടി നൽകാൻ ആയില്ല.

രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ ബ്രൈറ്റണ് അനുകൂലമായി. 65ആം മിനുറ്റിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഡാനി വെൽബക്കിന്റെ സ്ട്രൈക്ക് ബ്രൈറ്റന്റെ ലീഡ് ഇരട്ടിയാക്കി മാറ്റി. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ശക്തമാക്കി. 85ആം മിനുറ്റിൽ ഒരു കോർണറിൽ നിന്ന് യുണൈറ്റഡ് തിരിച്ചടിച്ചു.

ബ്രൂണോയുടെ കോർണറിൽ നിന്ന് ഷെസ്കോയുടെ ഹെഡർ. സ്കോർ 2-1. 90ആം മിനുറ്റിൽ യുണൈറ്റഡ് യുവതാരം ലേസി ചുവപ്പ് കണ്ട് പുറത്തായതോടെ യുണൈറ്റഡിന്റെ പോരാട്ടം അവസാനിച്ചു.

എഫ് എ കപ്പിൽ നിന്നും കൂടെ പുറത്തായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ എല്ലാ കിരീട പ്രതീക്ഷയും അവസാനിച്ചു.