ഇതിലും മികച്ച ത്രില്ലർ പിറക്കണം!! എഫ് എ കപ്പിൽ ലിവർപൂളിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിൽ

Newsroom

Picsart 24 03 17 23 32 08 016
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പിൽ ഒരു ത്രില്ലർ പോരാട്ടം വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് സെമി ഫൈനലിൽ. ഇന്ന് നടന്ന 7 ഗോൾ ത്രില്ലറിൽ 4-3 എന്ന സ്കോറിന് ലിവർപൂളിനെ തോൽപ്പിച്ച് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിലേക്ക് മുന്നേറിയത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിൽ ആയിരുന്നു ടെൻ ഹാഗിന്റെ ടീമിന്റെ വിജയം.

Picsart 24 03 17 23 29 42 255

ഇന്ന് ആവേശകരമായ മത്സരമാണ് ഓൾഡ്ട്രാഫോർഡിൽ കണ്ടത്‌. തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനം കാഴ്ചവച്ചു. അവർ തുടരെത്തുടരെ അറ്റാക്കുകൾ നടത്തി പെട്ടെന്ന് തന്നെ ലീഡ് എടുത്തു. മത്സരത്തിന്റെ പത്താം മിനിറ്റിൽ സ്കോട്ട് മക്റ്റോമിനെ ആയിരുന്നു മഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ഗോൾ നൽകിയത്.

അതിനുശേഷം നിരവധി അവസരങ്ങൾ മാഞ്ചസ്റ്റർ സൃഷ്ടിച്ചുവെങ്കിലും രണ്ടാം ഗോൾ വന്നില്ല. കളിയുടെ 44ആം മിനിറ്റ് വരെ മഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് മുന്നിൽ നിന്നു. എന്നാൽ 44ആം മിനിറ്റിൽ അർജൻറീന താരം മക്കാലിസ്റ്ററിലൂടെ ലിവർപൂൾ സമനില നേടിയ. നൂനിയസ് നൽകിയ പാസിൽ നിന്നായിരുന്നു മക്കാലിസ്റ്ററിന്റെ ഫിനിഷ്. ഈ ഗോൾ പിറന്ന് തൊട്ടടുത്ത മിനിറ്റിൽ തന്നെ മുഹമ്മദ് സലാ ലിവർപൂളിന്റെ രണ്ടാം ഗോൾ നേടി. ഇതോടെ ആദ്യ പകുതി 2-1ന്റെ ലീഡിൽ ലിവർപൂൾ അവസാനിപ്പിച്ചു.

മാഞ്ചസ്റ്റർ 24 03 17 23 29 05 843

കളിയിലേക്ക് തിരിച്ചു വരാൻ രണ്ടാം പകുതിയിൽ മഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചു. അവസാനം കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ആന്റണിയിലൂടെ യുണൈറ്റഡ് സമനില നേടി. 87 മിനിട്ടിലായിരുന്നു ആൻറണിയുടെ ഗോൾ. ഇതിനുശേഷം കളിയുടെ ഇഞ്ച്വറി ടൈമിൽ റാഷ്ഫോർഡിലൂടെ വിജയിക്കാനുള്ള ഒരു അവസരം യുണൈറ്റഡിന് ലഭിച്ചു എങ്കിലും താരത്തിന് പന്ത് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

ഇഞ്ച്വറി ടൈമിന്റെ 15ആം മിനുട്ടിൽ ഹാർവി എലിയറ്റിലൂടെ ലിവർപൂൾ വീണ്ടും മുന്നിൽ എത്തി. ഇത്തവണ ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് വലിയ ഡിഫ്ക്ലഷനോടെ വലയിൽ എത്തുക ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ സമനിലക്കായി ശ്രമിച്ചു. എക്സ്ട്രാ ടൈമിന്റെ 21ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിലൂടെ യുണൈറ്റഡ് വീണ്ടും ഒപ്പം എത്തി. സ്കോർ 3-3.

Picsart 24 03 17 23 32 59 884

മത്സരത്തിന്റെ അവസാന നിമിഷം ഒരു കൗണ്ടർ അറ്റാക്കിലൂടെ അമദ് ദിയാലോയും ഗർനാചൊയും മുന്നേറി. ഗർനാചോയുടെ പാസിൽ നിന്ന് അമദിന്റെ ഫിനിഷിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിൽ എത്തി. സ്കോർ 4-3. മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിലേക്കും മുന്നേറി.

മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, കൊവെൻട്രി സിറ്റി, ചെൽസി എന്നിവരാണ് സെമി ഫൈനലിൽ എത്തിയ ടീമുകൾ.