മാഞ്ചസ്റ്റർ യുണൈറ്റഡ് വെംബ്ലിയിലേക്ക്, കാർബാവോ കപ്പ് ഫൈനൽ ഉറപ്പിച്ചു

Newsroom

Picsart 23 02 02 03 16 52 281

കാർബാവോ കപ്പ് ഫൈനൽ വെംബ്ലിയിൽ നടക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ഗ്രൗണ്ടിൽ ഉണ്ടാകും. ഇന്ന് നടന്ന ലീഗ് കപ്പ് രണ്ടാം സെമി ഫൈനലിലും നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തി കൊണ്ടാണ് യുണൈറ്റഡ് ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ 3-0ന് ജയിച്ച യുണൈറ്റഡ് ഇന്ന് 2-0നാണ് വിജയിച്ചത്. ടോട്ടൽ അഗ്രിഗേറ്റ് സ്കോർ 5-0.

Picsart 23 02 02 03 16 19 130

ഇന്ന് കളി തുടങ്ങും മുമ്പ് തന്നെ 3-0ന്റെ ലീഡ് ഉണ്ടായിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായ ടീമിനെ തന്നെയാണ് ഇന്ന് ഇറക്കിയത്. ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളി തുടക്കം മുറ്റ്ഗൽ നിയന്ത്രിച്ചു. എങ്കിലും ഗോളുകൾ ഒന്നും ആദ്യ പകുതിയിൽ വന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കുകൾ അധികവും യുവതാരം ഗർനാചോയുടെ വക ആയിരുന്നു. എതിർ ഗോൾകീപ്പറെ ആദ്യ 60 മിനുട്ടിൽ കാര്യമായി പരീക്ഷിച്ചതും ഗർനാചോ മാത്രം ആയിരുന്നു.

ഗോൾ പിറക്കാതെ വന്നതോടെ ടെൻ ഹാഗ് അറ്റാക്ക് ശക്തിപ്പെടുത്തി. സാഞ്ചോ, മാർഷ്യൽ, റാഷ്ഫോർഡ് എന്നിവർ കളത്തലേക്ക് എത്തി. ഇതിനു ശേഷം യുണൈറ്റഡ് നിരന്തരം ഫോറസ്റ്റ് കീപ്പറെ പരീക്ഷിക്കാൻ തുടങ്ങി. റാഷ്ഫോർഡും മാർഷ്യലും കൂടി നടത്തിയ ഒരു നീക്കത്തിന് ഒടുവിൽ 73ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാർഷ്യലിന്റെ ഗോളിൽ ലീഡ് എടുത്തു. മൂന്ന് മിനുട്ടുകൾ കഴിഞ്ഞ് റാഷ്ഫോർഡിന്റെ അസിസ്റ്റിൽ നിന്ന് ഫ്രെഡും വല കണ്ടെത്തി. സ്കോർ 2-0. ഇതോടെ യുണൈറ്റഡ് വിജയവും ഫൈനലും ഉറപ്പിച്ചു.

മാഞ്ചസ്റ്റർ 23 02 02 03 16 32 783

ഫൈനലിൽ ന്യൂകാസിലിനെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. കഴിഞ്ഞ ദിവസം സതാമ്പ്ടണെ തോൽപ്പിച്ച് ആയിരുന്നു ന്യൂകാസിൽ ഫൈനലിലേക്ക് എത്തിയത്.