അടുത്ത പ്രീസീസണിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിൽ കളിക്കും

Newsroom

Erlina Haland Manchester City
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പിലെ പ്രമുഖ ക്ലബായ മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിൽ കളിക്കും. അടുത്ത പ്രീസീസണിൽ ആകും മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിൽ എത്തുക. ഇന്ത്യയിൽ ഒരു മത്സരം മാത്രമായിരിക്കും മാഞ്ചസ്റ്റർ സിറ്റി കളിക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പിന്റെ കീഴിൽ ഉള്ള മുംബൈ സിറ്റി ഐ എസ് എൽ ഷീൽഡ് നേടാൻ അടുത്ത് എത്തി നിൽക്കുകയാണ്. മുംബൈ സിറ്റിയുടെ വിജയം ആഘോഷിക്കാൻ കൂടിയാകും മാഞ്ചസ്റ്റർ സിറ്റി എത്തുന്നത്.

സിറ്റി

മാഞ്ചസ്റ്റർ സിറ്റി ആർക്കെതിരെ ആകും കളിക്കുക എന്നതൊന്നും വ്യക്തമല്ല. Footballinsider247 ആണ് ഈ വാർത്ത പുറത്ത് വിട്ടത്. ഇന്ത്യയിൽ സമ്മറിലെ മോശം കാലാവസ്ഥ കാരണമാണ് സിറ്റി ഒരൊറ്റ മത്സരം മാത്രമാക്കി അവരുടെ പദ്ധതികൾ ചുരുക്കുന്നത്. യൂറോപ്പിലെ ക്ലബുകൾ ഇന്ത്യയിൽ വന്ന് കളിക്കുന്നത് പതിവുള്ള കാര്യമല്ല. 2020ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിലെ വന്ന് ഈസ്റ്റ് ബംഗാളിനെതിരെ കളിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ കോവിഡ് കാരണം അത് നടക്കാതെ ആവുകയായിരുന്നു.