ബയേൺ മ്യൂണിക്കിൻ്റെയും ജർമ്മൻ ദേശീയ ടീമിൻ്റെയും ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യൂറോ 2024ൽ ആയിരുന്നു അവസാനം ന്യൂയർ ജർമ്മനിക്കായി കളിച്ചത്.

ന്യൂയർ, 2009-ൽ ജർമ്മനിക്കായി തൻ്റെ അരങ്ങേറ്റം കുറിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട തൻ്റെ അന്താരാഷ്ട്ര കരിയറിൽ, മൊത്തം 124 മത്സരങ്ങൾ ജർമ്മനിക്കായി കളിച്ചു. പ്രധാന ടൂർണമെൻ്റുകളിൽ ജർമ്മനിയുടെ വിജയങ്ങളിൽ 38 കാരനായ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
2014 ബ്രസീലിൽ നടന്ന ഫിഫ ലോകകപ്പ് ജർമ്മനിക്ക് ഒപ്പം നേടി. 2014-ലെ FIFA വേൾഡ് കപ്പ് ബെസ്റ്റ് ഗോൾകീപ്പർ പട്ടവും ന്യൂയർ സ്വന്തമാക്കി.