ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വൻ തിരിച്ചുവരവ്. ഇന്ന് ക്രിസ്റ്റൽ പാലസിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട മാഞ്ചസ്റ്റർ സിറ്റി തുടക്കത്തിൽ രണ്ട് ഗോളിന് പിറകിലായിരുന്നു എങ്കിലും പിന്നീട് തിരിച്ചടിച്ച് 5-2ന്റെ വിജയം സ്വന്തമാക്കി. ആദ്യപകുതിയിൽ ആദ്യ 21 മിനിറ്റുകൾക്കകം ക്രിസ്റ്റൽ പാലസ് രണ്ട് ഗോളുകൾ നേടിയിരുന്നു. എസ്സേയും ക്രിസ് റിച്ചാർഡ്സുൻ നേടിയ ഗോളുകൾ മഞ്ചസ്റ്റർ സിറ്റിയെ സമ്മർദ്ദത്തിൽ ആക്കിയെങ്കിലും അവർ ശക്തമായി തിരിച്ചുവന്നു.

33ആം മിനിട്ടിൽ കെവിൻ ദിബ്രുയിനെയും 36ആം മിനിറ്റിൽ മർമോശും ഗോൾ നേടിയതോടെ സിറ്റി ആദ്യ പകുതിയിൽ തന്നെ സമനില പിടിച്ചു. രണ്ടാം പകുതിയിൽ കൊവാചിച്, മാക്റ്റീ, ഒ’റൈലി എന്നിവർ കൂടെ ഗോൾ നേടിയതോടെ സിറ്റി വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 55 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.