ഔദ്യോഗിക പ്രഖ്യാപനം എത്തി, മാഞ്ചിനി ഇനി സൗദി അറേബ്യ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയുടെ പരിശീലക സ്ഥനം ഒഴിഞ്ഞ മാഞ്ചിനി സൗദി അറേബ്യയിലേക്ക് എത്തി. സൗദി അറേബ്യ ദേശീയ ടീമിന്റെ പരിശീലകനായി മാഞ്ചിനിയെ നിയമിക്കാനുള്ള തീരുമാനം ഇന്ന് സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 77 മില്യൺ മൂല്യമുള്ള ഓഫർ ആണ് മാഞ്ചിനി സ്വീകരിച്ചിരിക്കുന്നത്‌. അടുത്ത ലോകകപ്പ് വരെ മാഞ്ചിനി സൗദിയിൽ ഉണ്ടാകും. സൗദി ക്ലബുകളെ പോലെ ദേശീയ ടീമിനെയും ശക്തരാക്കാൻ ഉദ്ദേശിച്ചാണ് സൗദിയുടെ ഈ നീക്കം.

മാഞ്ചിനി 23 08 13 17 29 30 376

കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് മാഞ്ചിനി. എന്നാൽ ആ യൂറോ കപ്പിനു ശേഷം മാഞ്ചിനിക്കും ഇറ്റലിക്കും നല്ല കാലമായിരുന്നില്ല. ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് ആയിരുന്നില്ല. ഇത് ആണ് മാഞ്ചിനി ഇറ്റലി വിടാനുള്ള പ്രധാന കാരണം.

2018ൽ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. 2006ന് ശേഷം കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാൻ മാഞ്ചിനിക്ക് യൂറോ കപ്പിലൂടെ ആയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.