മാഞ്ചസ്റ്റർ യുണൈറ്റഡിൽ അമദ് ദിയാലോ പുതിയ ദീർഘകാല കരാർ ഒപ്പുവെക്കും

Newsroom

Amad
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡും അമദ് ദിയാലോയുമായുള്ള പുതിയ ദീർഘകാല കരാറിനായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കുന്നതായി റിപ്പോർട്ട്. ഐവേറിയൻ വിംഗർ ക്ലബിൽ തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ട് 2024 അവസാനിക്കുന്നതിന് മുമ്പ് പുതിയ കരാർ അന്തിമമാക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്. ദിയാലോയുടെ നിലവിലെ കരാർ 2026 വരെ നീട്ടുന്നതിനുള്ള നിലവിലുള്ള വ്യവസ്ഥ ആക്റ്റീവ് ആക്കുന്നതിന് മുമ്പുതന്നെ ഈ പുതിയ കരാർ താരം ഒപ്പുവെക്കും.

Picsart 24 12 03 10 57 07 910

മാനേജർ റൂബൻ അമോറിമിൻ്റെ കീഴിൽ മികച്ച പ്രകടനമാണ് അമദ് ഇപ്പോൾ നടത്തുന്നത്. തൻ്റെ അവസാന നാല് സ്റ്റാർട്ടുകളിൽ രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്ത് മിന്നുന്ന ഫോമിലാണ് ഡിയല്ലോ. 22-കാരൻ അമോറിമിൻ്റെ ഫോർമേഷനിൽ അവിഭാജ്യ ഘടകമായി മാറുന്നുണ്ട്. ദീർഘകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം അമദ് ഉണ്ടെങ്കിലും ഈ സീസണിൽ ആണ് താരത്തിന് കഴിവ് തെളിയിക്കാൻ അർഹമായ അവസരം ലഭിച്ചത്.