ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീമിയർ ലീഗ് ഗെയിം വീക്ക് 16-ൽ എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ ഡെർബിയിൽ ഏറ്റുമുട്ടും. ഇരു ടീമുകളും സമ്മർദത്തിൽ ഇരിക്കെയാണ് ഡർബി പോരാട്ടം വരുന്നത്. മാഞ്ചസ്റ്റർ സിറ്റി അവസാന പത്ത് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് വിജയിച്ചത്.

റിക്കോ ലൂയിസ് സസ്പെൻഷൻ കാരണം ഇന്ന് സിറ്റിക്ക് ഒപ്പം ഉണ്ടാകില്ല. ഒപ്പം പരിക്ക് കാരണം റോഡ്രി, ജോൺ സ്റ്റോൺസ്, നഥാൻ എകെ എന്നിവരെപ്പോലുള്ള പ്രധാന കളിക്കാരും സിറ്റിക്ക് ഒപ്പം ഇല്ല.
അതേസമയം, പുതിയ മാനേജർ റൂബൻ അമോറിമിൻ്റെ കീഴിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരതയ്ക്കായി പോരാടുകയാണ്. ലീഗിൽ 13-ാം സ്ഥാനത്താണ് അവർ ഇപ്പോൾ. പ്രീമിയർ ലീഗിൽ അവസാന 2 മത്സരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. യുണൈറ്റഡ് അവസാന 13 എവേ ലീഗ് മത്സരങ്ങളിൽ രണ്ട് എവേ വിജയങ്ങൾ മാത്രമേ നേടിയിട്ടുള്ളൂ.
ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.