കലിയടങ്ങാതെ മാൽമോ ആരാധകർ‍, വീണ്ടും സ്ലാത്തന്റെ പ്രതിമ തകർത്തു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വീഡിഷ് ഇതിഹാസ താരം സ്ലാത്തൻ ഇബ്രാഹിമോവിചിന്റെ പ്രതിമ വീണ്ടും തകർത്ത് മാൽമോ ആരാധകർ. സ്ലാത്തന്റെ ജന്മദേശവും ആദ്യ ക്ലബുമായ മാല്‍മോ സ്റ്റേഡിയത്തിന് പുറത്താണ് ഇബ്രാഹിമോവിച്ചിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വെങ്കലത്തില്‍ കൊത്തിയെടുത്ത പ്രതിമ ഇബ്രാഹിമോവിച്ചിനെ ആദരിക്കുന്നതിന്റെ ഭാഗമായി സ്വീഡിഷ് ഫുട്ബോള്‍ അസോസിയേഷന്‍ തന്നെയാണ് നിര്‍മിച്ചത്.

എന്നാൽ മാൽമോയുടെ റൈവൽ ക്ലബ്ബായ ഹാമിബൈയുടെ 23% ത്തോളം ഷെയറുകൾ ഇബ്രാഹിമോവിച് വാങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതാദ്യമായല്ല സ്ലാത്തന്റെ പ്രതിമ നശിപ്പിക്കപ്പെടുന്നത്. ഹാമിബൈയുമായുള്ള ഡീൽ പുറത്ത് വന്നപ്പോൾ തന്നെ മാൽമ്മൊ ആരാധകർ പ്രതിമക്കെതിരെ തിരിഞ്ഞിരുന്നു. 20 വര്‍ഷം മുന്‍പ് മാല്‍മോയിലൂടെയാണ് ഇബ്രാഹിമോവിച്ച്‌ തന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം ആരംഭിക്കുന്നത്.
ഇബ്രയുടെ ഗോള്‍ ആഘോഷത്തെ കാണിക്കുന്ന താരത്തിലുള്ള പ്രതിമയില്‍ താരം ജേഴ്സി അണിഞ്ഞിട്ടില്ല. സ്വീഡിഷ് കലാകാരന്‍ പീറ്റര്‍ ലിന്‍ഡെയാണ് പ്രതിമയുടെ ശില്പി. 9 അടിയോളം ഉയരമുള്ള പ്രതിമ നാല് വര്‍ഷത്തോളം സമയം എടുത്താണ് നിർമ്മിച്ചത്.