അയർലണ്ടിനെ 106 റൺസിൽ പിടിച്ചുനിർത്തി പാകിസ്ഥാൻ

Newsroom

Picsart 24 06 16 22 05 12 533
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനവുമായി പാകിസ്ഥാൻ. ഇന്ന് ആദ്യം ബാറ്റു ചെയ്ത അയർലണ്ടിനെ 106 റൺസിൽ പിടിച്ചു നിർത്താൻ പാകിസ്ഥാനായി. ഒരു ഘട്ടത്തിൽ അയർലണ്ട് 32-6 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് 106 റൺ വരെ എത്താൻ അവർക്കായി.

പാകിസ്ഥാൻ 24 06 16 22 05 29 749

22 റൺസ് എടുത്ത ജോഷുവ ലിറ്റിലും 31 റൺസ് എടുത്ത ഡെലാനിയും ആണ് അയർലണ്ടിനായി ബാറ്റു കൊണ്ട് ആകെ തിളങ്ങിയത്. പാകിസ്താനായി ഷഹീൻ അഫ്രീദിയും ഇമാദ് വസീമും 3 വിക്കറ്റ് വീതം വീഴ്ത്തി. ഇമാദ് വസീം നാല് ഓവറിൽ 8 റൺസ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റ് വീഴ്ത്തിയത്.

ആമിർ 2 വിക്കയും ഹാരിസ് റഹൂഫ് ഒരു വിക്കയും വീഴ്ത്തി.