മലപ്പുറം F ഡിവിഷൻ ഫൈനൽ ഇന്ന് ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മഞ്ചേരി vs എഫ്.സി തൃപ്പനച്ചി

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

മഞ്ചേരി: എൻ.എസ്.എസ് കോളജ് മൈതാനത്ത് ഇന്ന് നടക്കുന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ‘എഫ് ‘ ഡിവിഷൻ ലീഗ്‌ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരത്തിൽ രണ്ട് ഗ്രൂപ്പുകളിൽ നിന്ന് ജേതാക്കളായെത്തുന്ന ഏറനാട് ഫൈറ്റേഴ്സ് എഫ്.സിയും തൃപ്പനച്ചി എഫ്.സിയും ഏറ്റുമുട്ടും. കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് ജേതാക്കളായാണ് എഫ്.സി തൃപ്പനച്ചി ഫൈനൽ ബർത്ത് നേടിയത്. തൃപ്പനച്ചി എഫ്.സി മലപ്പുറം ജില്ലാ ലീഗിൽ നവാഗതരാണ്. കഴിഞ്ഞ നാല് ദിവസമായി മഞ്ചേരി എൻ.എസ്.എസ് കോളജ് മൈതാനത്ത് നടന്ന ഗ്രൂപ്പ് മത്സര ജേതാക്കളാണ് എറനാട് ഫൈറ്റേഴ്സ് എഫ്.സി. നാല് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ രണ്ട് വിജയങ്ങളും ഒരു സമനിലയുമായി ഏഴ് പോയിന്റ് നേടിയാണ് ഏറനാട് ഗ്രൂപ്പ് ജേതാക്കളായത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ‘എഫ്’ ഡിവിഷൻ ലീഗ് ടൂർണ്ണമെന്റിൽ പോയിന്റ് ടേബിളിൽ ഒന്നാമതായിട്ടും ഹെഡ് ടു ഹെഡ് നിയമപ്രകാരം റണ്ണേഴ്സ് അപ്പ് ആകേണ്ടി വന്ന ടീമാണ് ഏറനാട് ഫൈറ്റേഴ്സ് എഫ്.സി.

മഞ്ചേരിയിൽ ഇന്നലെ നടന്ന അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ ആദ്യത്തേതിൽ യൂത്ത് വേൾഡ് മുണ്ടു പറമ്പ് ഏകപക്ഷീയമായ ഒരു ഗോളിന് എഫ്.സി മലപ്പുറത്തെ പരാജയപ്പെടുത്തി ആറു പോയിന്റുകളുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരയപ്പോൾ രണ്ടാമത്തെ മത്സരത്തിൽ ഏറനാട് ഫൈറ്റേഴ്സ് എഫ്.സിയും ലോയൽ ക്ലബ്ബ് ചെമ്മാടും ഓരോ ഗോളടിച്ച് (1-1) സമനില പാലിക്കുകയും ചെയ്തു. അവസാന ഗ്രൂപ്പ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഏറനാടിന്റെ പ്രതിരോധ നിരയും ഗോൾ കീപ്പറും തമ്മിലുണ്ടായ ആശയ കുഴപ്പം മുതലെടുത്ത് ചെമ്മാട് ലീഡെടുത്ത മത്സരത്തിൽ ഒന്നാം പകുതി അവസാനിക്കുന്നതിന് മിനിട്ടുകൾ ശേഷിക്കേ സി.മുഹമ്മദ് ഇല്യാസിലൂടെ സമനില നേടിയാണ് മത്സരത്തിൽ നിന്നും വിലപ്പെട്ട ഒരു പോയിന്റ് കൂടി കരസ്ഥമാക്കി ഏറനാട് ഏഴ് പോയിന്റു തികച്ച് ഗ്രൂപ്പ് ജേതാക്കളായത്.

മലപ്പുറം ജില്ലാ എഫ്.ഡിവിഷൻ ലീഗ് ചാമ്പ്യൻമാരെ നിർണ്ണയിക്കുന്ന ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മഞ്ചേരി – എഫ്.സി തൃപ്പനച്ചി മത്സരം ഇന്ന് 4 PM ന് ആരംഭിയ്ക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial