ഹാരി മഗ്വയർ ടീമിന്റെ ലീഡർ ആണെന്ന് ടെൻ ഹാഗ്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ഏറെ വിമർശനങ്ങൾ നേരിടുക ആണെങ്കിലും അദ്ദേഹത്തിന് പിന്തുണയുമായി പരിശീലകൻ ടെൻ ഹാഗ് എത്തി. ഈ ടീമിൽ ഹാരി മഗ്വയറിന് പ്രധാന റോൾ ഉണ്ടെന്ന് ടെൻ ഹാഗ് പറഞ്ഞു. അദ്ദേഹം ടീമിന്റെ ക്യാപ്റ്റൻ ആണ്. ടീമിൽ ഒരു ലീഡറിന്റെ റോൾ അദ്ദേഹം ചെയ്യുന്നു. സഹതാരങ്ങളെ എല്ലാം വലിയ രീതിയിൽ അദ്ദേഹം സഹായിക്കുന്നുണ്ട്. ടെൻ ഹാഗ് പറഞ്ഞു.

Picsart 23 04 22 10 39 22 611

പരിശീലന ഗ്രൗണ്ടിൽ അദ്ദേഹം ഒരു മാതൃക ആണെന്നും ടെൻ ഹാഗ് പറഞ്ഞു. യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായതിന് ഒരു പ്രധാന കാരണം ആയിരുന്നു ഹാരി മഗ്വയർ. ആദ്യ പാദത്തിൽ ഒരു സെൽഫ് ഗോൾ അടിച്ച മഗ്വയർ രണ്ടാം പാദത്തിൽ ഒരു വലിയ അബദ്ധത്തിലൂടെ സെവിയ്യക്ക് ഒരു ഗോൾ സമ്മാനിക്കുകയും ചെയ്തിരുന്നു. ലിസാൻഡ്രോ മാർട്ടിനസും വരാനെയും പരിക്കേറ്റ് പുറത്തായതിനാൽ ഇനി ഈ സീസൺ അവസാനം വരെ മഗ്വറും ലിൻഡെലോഫും ആകും യുണൈറ്റഡ് ഡിഫൻസിലെ പ്രധാനികൾ.