പ്രീസീസണിൽ ഇന്ന് നടന്ന വലിയ മത്സരത്തിൽ എ സി മിലാനും റയൽ മാഡ്രിഡും സമനികയിൽ പിരിഞ്ഞു. ഇരു ടീമുകളും മത്സരത്തിൽ ഗോൾ ഒന്നും നേടിയില്ല. റയൽ മാഡ്രിഡ് പുതിയ സൈനിംഗ് അലാബ ആദ്യമായി റയലിനായി കളത്തിൽ ഇറങ്ങിയ മത്സരമായിരുന്നു ഇത്. ഗരെത് ബെയ്ലും ഇന്ന് റയൽ നിരയിൽ ഉണ്ടായിരുന്നു. എന്നാൽ ബെയ്ല് തന്റെ പതിവ് 11ആം നമ്പർ ജേഴ്സി അല്ല അണിഞ്ഞത്. പകരം 50ആം നമ്പർ ജേഴ്സിയിലാണ് കളത്തിൽ ഇറങ്ങിയത്.
മോഡ്രിച്, കസമേറോ, വാസ്കസ്, കോർതോ, ഇസ്കോ, മാർസെലോ തുടങ്ങിയ പ്രമുഖർ ഒക്കെ ഇന്ന് റയൽ മാഡ്രിഡിനായി കളത്തിൽ ഇറങ്ങി. പരിക്കായി പുറത്തിരിക്കുന്ന ക്രൂസ്, ഹസാർഡ് എന്നിവർ ഇന്ന് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. മിലാൻ നിരയിൽ പല പ്രമുഖരും ഉണ്ടായിരുന്നില്ല.