റൊണാൾഡ് കോമൻ നെതർലന്റ്സ് പരിശീലകനായി തിരിച്ചെത്തും

റൊണാൾഡ് കോമൻ ഹോളണ്ടിന്റെ പരിശീലകനായി തിരികെയെത്തും. 2022 ലോകകപ്പിന് ശേഷം ആകും ലൂയിസ് വാൻ ഗാലിന് പകരം റൊണാൾഡ് കോമാൻ നെതർലൻഡ്‌സ് പരിശീലകനായി നിയമിതനാവുക. ഇത് സംബന്ധിച്ച് നെതർലന്റ്സ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

2020-ൽ ഹോളണ്ട് പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു കോമാൻ ബാഴ്‌സലോണയെ പരിശീലിപ്പിക്കാൻ വേണ്ടി പോയത്. ബാഴ്സലോണയിൽ കോമാന് നിരാശ മാത്രമായിരുന്നു ലഭിച്ചത്. വാൻ ഹാൽ ലോകകപ്പിന് ശേഷം ചുമതല ഒഴിയും. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും അദ്ദേഹം പരിശീലക സ്ഥാനത്ത് തുടരാതിരിക്കാൻ കാരണമാണ്.

കോമാന്റെ കീഴിൽ കളിച്ചപ്പോൾ ഒക്കെ ഗംഭീര പ്രകടനങ്ങൾ കാഴ്ചവെക്കാൻ നെതർലന്റ്സിനായിരുന്നു. 2024 യൂറോയിലും 2026ലെ ലോകകപ്പിലും കോമാന്റെ സേവനം ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ കരാർ.

Previous articleകൊറിയൻ ഓപ്പൺ, സിന്ധു പ്രീക്വാർട്ടറിൽ
Next articleകളി എവിടെയാണ് കൈവിട്ടതെന്ന് പറയാനാകില്ല – സഞ്ജു സാംസൺ