ഉഗാണ്ടൻ സ്ട്രൈക്കർ ലുമാല അബ്ദുവിനെ ഗോകുലം കേരള സ്വന്തമാക്കുന്നു

Newsroom

വരാനിരിക്കുന്ന ഐ-ലീഗ് സീസണ് മുന്നോടിയായി ഉഗാണ്ടൻ ഫോർവേഡ് ലുമാല അബ്ദു ഗോകുലം കേരള എഫ്‌സിയിൽ ചേരുന്നു. 26-കാരൻ, Mjällby AIF, Kalmar FF എന്നീ ക്ലബുകൾക്ക് ആയി മുമ്പ് കളിച്ചിട്ടുണ്ട്. അവസാനമായി ക്രൊയേഷ്യൻ ക്ലബായ സ്ലേവൻ ബെലുപോക്ക് ആയാണ് കളിച്ചത്.

Picsart 24 07 22 21 58 41 267

ഉഗാണ്ട ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന താരമാണ് അബ്ദു. 2019ൽ അവർക്ക് ആയി അരങ്ങേറ്റം നടത്തിയിരുന്നു‌. ഉഗാണ്ടയ്ക്ക് ആയി ഇതുവരെ 6 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവസാന ഐ ലീഗ് സീസണിലെ നിരാശ മറക്കാൻ ശ്രമിക്കുന്ന ഗോകുലം കേരള ഇപ്പോൾ ടീം ശക്തമാക്കാനുള്ള ശ്രമത്തിലാണ്‌.