തന്റെ പഴയ ഫോമിലേക്ക് ഇനിയും എത്താൻ ആകാത്ത ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിനെ ഇന്റർ മിലാൻ സ്വന്തമാക്കില്ല. ഇന്റർ ലുകാകുവിനെ തിരികെ ചെൽസിയിലേക്ക് തന്നെ അയക്കും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു. നേരത്തെ
ഇന്റർ മിലാൻ സിഇഒ ഗ്യൂസെപ്പെ മറോട്ടയും ഈ കാര്യം സൂചിപ്പിച്ചിരുന്നു. ചെൽസിയിൽ നിന്ന് ലോണിൽ ഇന്ററിലേക്ക് മടങ്ങിയതിന് ശേഷം ഫോമിലും ഫിറ്റ്‌നസിലും ലുക്കാക്കു ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം.
സീസൺ അവസാനത്തോടെ ലുക്കാക്കു ചെൽസിയിലേക്ക് മടങ്ങിയെത്തുന്ന തരത്തിലാണ് വായ്പാ ഇടപാട്. താരത്തെ വാങ്ങാൻ ഇന്റർ ആഹ്രഹിക്കുന്നു എങ്കിൽ ഒരു വൻ തുക തന്നെ അവർ ചെൽസിക്ക് നൽകേണ്ടി വരും. 2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ചെൽസിയിൽ ചേർന്ന ലുക്കാക്കു ചെൽസിയിലും തിളങ്ങിയിരുന്നില്ല.