കാൻസറിനോട് പൊരുതി ലൂയിസ് എൻറിക്വയുടെ മകൾ മരണത്തിന് കീഴടങ്ങി

Photo: AFP/Getty

മുൻ ബാഴ്‌സലോണ- സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വയുടെ 9 വയസ്സായ മകൾ സന കാൻസറിനോട് പൊരുതി മരണത്തിന് കീഴടങ്ങി. ലൂയിസ് എൻറിക്വ തന്നെയാണ് ട്വിറ്ററിലൂടെ തന്റെ മകളുടെ വിയോഗം ലോകത്തെ അറിയിച്ചത്. അഞ്ച് മാസത്തോളം എല്ലിന് വരുന്ന കാൻസറിനോട് പൊരുതിയാണ് സന മരണത്തിന് കീഴടങ്ങിയത്.

നേരത്തെ സനയുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണു എൻറിക്വ സ്പെയിനിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. മരണ വാർത്ത  പുറത്തുവന്നതോടെ പല താരങ്ങളും ആദരാഞ്ജലി അർപ്പിച്ച്കൊണ്ട് കൊണ്ട രംഗത്തെത്തി. 2014-17 കാലഘട്ടങ്ങളിലാണ് എൻറിക്വ ബാഴ്‌സലോണയുടെ പരിശീലകനായത്. 2018 ലെ ലോകകപ്പിന് ശേഷം സ്പെയിൻ പരിശീലകനായ എൻറിക്വ കഴിഞ്ഞ ജൂണിലാണ് മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് സ്പെയിൻ പരിശീലക സ്ഥാനം ഒഴിഞ്ഞത്.

Previous articleയു.എസ് ഓപ്പൺ രണ്ടാം റൗണ്ട് കടന്നു മെദ്വദേവ്, വാവറിങ്ക
Next articleലയണൽ മെസ്സിയെന്ന എതിരാളിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ