ആഴ്‌സണലിന്റെ ലൂകാസ് ടൊറെയിരയെ സ്വന്തമാക്കാൻ ഒരുങ്ങി ടർക്കിഷ് വമ്പന്മാർ

ആഴ്‌സണലിന്റെ ഉറുഗ്വേ മധ്യനിര താരം ലൂകാസ് ടൊറെയിരയെ സ്വന്തമാക്കാൻ ഒരുങ്ങി ടർക്കിഷ് വമ്പന്മാരായ ഗലാറ്റസറെ. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ് ഫിയരന്റീനയിൽ കളിച്ച താരത്തിന് ആഴ്‌സണൽ ടീമിൽ സ്ഥാനം ഉറപ്പില്ല എന്നതിനാൽ ആണ് താരം ടീം വിടാൻ ഒരുങ്ങുന്നത്. താരത്തെ വിൽക്കണം എന്ന നിലപാട് ആണ് ക്ലബിനും ഉള്ളത്.

നേരത്തെ താരത്തിന് ആയി ഫിയരന്റീന, റോമ, വലൻസിയ ടീമുകൾ രംഗത്ത് ഉണ്ടായത് ആയി സൂചന ഉണ്ടായിരുന്നു എങ്കിലും അതൊന്നും നടന്നില്ല. നിലവിൽ താരവും ആയി ഗലാറ്റസറെ നാലു വർഷത്തെ കരാറിൽ എത്തി എന്നാണ് ലഭിക്കുന്ന സൂചനകൾ. ആഴ്‌സണലും ആയി ടർക്കിഷ് ക്ലബ് നിലവിൽ ചർച്ചകൾ നടത്തുകയാണ്. ആഴ്‌സണലിന് ഒപ്പം പ്രീ സീസൺ പരിശീലനത്തിൽ താരം ഏർപ്പെട്ടിരുന്നു.